നമ്മുടെ ഭക്ഷണവും സമ്പത്തുമെല്ലാം നന്മ നിറഞ്ഞ മാർഗങ്ങളിലൂടെ ആർജിച്ചതായിരിക്കണമെന്ന കാര്യത്തിൽ ഖുർ ആൻ നിർബന്ധബുദ്ധി പ്രകടിപ്പിക്കുന്നു. സമ്പത്ത് എത്ര കുറഞ്ഞവരായാലും കൂടിയവരായാലും അവരുടെ സമ്പാദ്യ ഇടപാടുകൾ അനുവദനീയമായ മാർഗങ്ങളിലൂടെ ആയിരിക്കണം. കുറ്റക രമായ മാർഗങ്ങളിലൂടെ ഒരാൾ ധനം സമ്പാദിച്ചു എന്നിരിക്കട്ടെ, എന്നിട്ട് അതുപയോഗിച്ച് നല്ല രീതിയിൽ കുടുംബം നടത്തിക്കൊണ്ടു പോവുകയും ദാനധർമ്മങ്ങൾ ചെയ്ത് നേരായ മാർഗത്തിൽ ചെലവഴിക്കുകയും ചെയ്താൽ പോലും അത് പൊറുക്കപ്പെടുന്നതല്ല. കാരണം ധനസമ്പാദനം നേരായ മാർഗത്തിലൂടെ ആയി വരുന്നില്ലല്ലോ.
നിഷിദ്ധമായത് വർജിക്കുന്നില്ലെങ്കിൽ ഒരു ആരാധനയും സ്വീകരിക്കപ്പെടുക യില്ലെന്ന് ഖുർ ആൻ ഓർമ്മപ്പെടുത്തുന്നു.
